Total Pageviews

Monday, 27 August 2012

ഗോപികാദണ്ഡനം



ഗോപികാദണ്ഡനം

ഗോപസ്ത്രീകളുടെ
തുകിലും വാരിക്കൊണ്ട്
കടന്നു കളഞ്ഞ കണ്ണൻ
അമ്പാടിമുക്കിൽ
ഒരു ജൗളിക്കട തുറന്നു.
അവിടെയിപ്പോൾ
ഗോപികമാരുടെ
വൻ തിരക്കാണത്രേ!
ചിലതിനു കിഴിവുണ്ടെന്നും
കേൾക്കുന്നു.







No comments:

Post a Comment